അണയാത്ത പുഞ്ചിരിവെളിച്ചം

സുരഭി

ചില ജീവിതങ്ങള്‍ പഠിപ്പിക്കുന്നത് മരണം തൊട്ടുമുന്നില്‍ നില്‍ക്കുമ്പോഴും എങ്ങനെ പുഞ്ചിരിക്കണമെന്നാകും.

തിളങ്ങുന്ന കണ്ണുകളും നിര്‍മലായി പുഞ്ചിരിക്കുന്ന മുഖവുമായിരുന്നു ഷാനയുടേത്. അന്ന് അവളുടെ കണ്ണുകള്‍ നിറയുകയും വിതുമ്പുകയും ചെയ്യുമ്പോഴും അകം സന്തോഷം കൊണ്ടു വീര്‍പ്പുമുട്ടിയിരിക്കുമെന്നുറപ്പാണ്.