വയോജന സൗഹൃദ കേരളം; സില്‍വര്‍ ഇക്കോണമിയുടെ ഭാവിയെന്ത്?

ടി ടി എ റസാഖ്

60 വയസ്സോ അതിനു മുകളിലോ ഉള്ളവരെയാണ് മുതിര്‍ന്ന പൗരന്മാരായി കണക്കാക്കുന്നത്. ഇന്ന് കേരള ജനസംഖ്യയിലെ പ്രബല വിഭാഗമാണിവര്‍.

ന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ആയുര്‍ദൈര്‍ഘ്യവും വയോജനങ്ങളുടെ വളര്‍ച്ചാനിരക്കും താരതമ്യേന കൂടുതലാണ്. ഇത് മെച്ചപ്പെട്ട സാമൂഹിക-ആരോഗ്യ മുന്നേറ്റത്തിന്റെ അടയാളമാണെങ്കിലും ദ്രുതഗതിയിലുള്ള ജനസംഖ്യാ പരിവര്‍ത്തനം അവസരങ്ങളും വെല്ലുവിളികളും സൃഷ്ടിക്കുന്നുണ്ട്.