പുസ്തകത്തിന്റെ ഭാവി അച്ചടിയിലോ ഡിജിറ്റലിലോ മാത്രം നിര്‍ണയിക്കപ്പെടുന്നില്ല. യഥാര്‍ഥ ചോദ്യം വായനയുടെ ഭാവിയെക്കുറിച്ചാണ്.
ഒരു മനുഷ്യന് സ്വന്തം ജീവിതം മാത്രമേ നേരിട്ട് അനുഭവിക്കാന്‍ കഴിയൂ. മറ്റൊരാളുടെ ജീവിതം മുഴുവനായി ജീവിക്കാന്‍ നമുക്കാവില്ല. എന്നാല്‍ സാഹിത്യം അതിന്റെ ഒരു ചെറിയ സാധ്യത തുറന്നുതരുന്നുണ്ട്. റഷ്യയിലെ മഞ്ഞു വീഴുന്ന രാത്രിയില്‍ ജീവിക്കുന്ന ഒരാളുടെ ഏകാന്തത.
