ആശയവിനിമയം വഴി സ്‌നേഹത്തിന്റെ സഞ്ചാരമുണ്ടായാല്‍ മാത്രമേ പരസ്പരം അറിയാനും അടുക്കാനും സാധിക്കൂ. ഖല്‍ബിലെ ഇഷ്ടം വാക്കിലും നോക്കിലും സാമീപ്യത്തിലും പ്രകടമാവുമ്പോള്‍ സ്‌നേഹം വളരും.
സ്‌നേഹമെന്ന വികാരമാണ് മനുഷ്യജീവിതത്തെ മനോഹരമാക്കുന്നത്. ഹൃദയ കവാടങ്ങള്‍ തുറക്കാനുള്ള താക്കോലാണ് സ്‌നേഹം. മനസ്സിനുള്ളിലെ സ്‌നേഹം പ്രകടിപ്പിക്കുമ്പോഴാണ് മറ്റുള്ളവര്‍ക്ക് അത് അനുഭവിക്കാനാവുന്നത്. കരുണയും കരുതലും ശ്രദ്ധയുമൊക്കെ സ്‌നേഹത്തിന്റെ വിവിധ ഭാഷകളാണ്.
ആശയവിനിമയമെന്ന പാലത്തിലൂടെ സ്‌നേഹത്തിന്റെ സഞ്ചാരമുണ്ടായാല്‍ മാത്രമേ പരസ്പരം അറിയാനും അടുക്കാനും സാധിക്കൂ. ഖല്‍ബിലെ ഇഷ്ടം വാക്കിലും നോക്കിലും സാമീപ്യത്തിലും പ്രകടമാവുമ്പോള്‍ സ്‌നേഹം വളരും. ബന്ധങ്ങള്‍ ദൃഢമാകും.
ബന്ധങ്ങളുടെ നിലനില്പിനാവശ്യമായ ഓക്‌സിജനാണ് ആശയവിനിമയം എന്ന് പറയാറുണ്ട്. ജീവന്റെ നിലനില്‍പിന് പ്രാണവായു എത്രത്തോളം ആവശ്യമാണോ അതുപോലെ പ്രധാനമാണ് സ്‌നേഹബന്ധങ്ങളുടെ കെട്ടുറപ്പിന് സജീവമായ ശ്രവണവും സംസാരവും. ഹൃദയം തുറന്നുള്ള സംസാരം മുറിഞ്ഞു പോയതാണ് നമ്മുടെ ബന്ധങ്ങളില്‍ വിള്ളലും അകല്‍ച്ചയും ഉണ്ടാകാനുള്ള കാരണം.
ജോലിത്തിരക്കിനിടയില്‍ നമുക്ക് മിണ്ടാനും പറയാനും സമയമില്ലാതായിരിക്കുന്നു. മാതാപിതാക്കള്‍ കുടുംബം സുരക്ഷിതമാക്കുന്ന തിരക്കിലാണ്. മക്കള്‍ പഠനത്തിലും കരിയര്‍ മെച്ചപ്പെടാനുള്ള നെട്ടോട്ടത്തിലും. ഇതിനിടയില്‍ മുഖാമുഖം നോക്കി ഒന്നിച്ചിരിക്കാനെവിടെ നേരം?
ഫലപ്രദമായ ആശയ വിനിമയത്തിലൂടെ ഇഷ്ടം പുറത്തുവരണം. വാക്കുകള്‍ക്കൊപ്പം നമ്മുടെ ശരീരഭാഷയും സജീവമാകണം. ഹൃദയവികാരങ്ങള്‍ പങ്കുവെക്കുന്നേടത്ത് ശരീരഭാഷയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.
മനസ്സുകളെയും ഹൃദയങ്ങളെയും ബന്ധിപ്പിക്കുന്ന പാലമാണ് ആശയവിനിമയം. ഈ പാലത്തിനുണ്ടാകുന്ന ചെറിയ വിള്ളലുകള്‍ പോലും ഗുരുതരമായ നാശനഷ്ടങ്ങള്‍ക്ക് കാരണമാകും. ബന്ധങ്ങളിലെ അകല്‍ച്ച ഇല്ലാതാക്കാനും ഊഷ്മളമായ ബന്ധം കെട്ടിപ്പടുക്കാനും സ്‌നേഹത്തിന്റെ മാന്ത്രികതയ്ക്ക് മാത്രമേ സാധിക്കൂ. പക്ഷേ, മനസ്സിനുള്ളില്‍ പൂട്ടിവെച്ചാല്‍ അത് മറ്റുള്ളവര്‍ക്ക് മനസ്സിലാകില്ല.
ഫലപ്രദമായ ആശയ വിനിമയത്തിലൂടെ ഇഷ്ടം പുറത്തുചാടണം. വാക്കുകള്‍ക്കൊപ്പം നമ്മുടെ ശരീരഭാഷയും സജീവമാകണം. ഹൃദയവികാരങ്ങള്‍ പങ്കുവെക്കുന്നേടത്ത് ശരീരഭാഷയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ''മനുഷ്യ ജീവിതത്തെ സമ്പന്നമാക്കുന്ന മഹത്തായ അനുഗ്രഹമാണ് ആശയവിനിമയശേഷി. അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചു. അവനെ സംസാരമഭ്യസിപ്പിക്കുകയും ചെയ്തു.'' (വി.ഖു 55:3,4)
മറ്റുള്ളവരെ മനസ്സിലാക്കാനും സഹായിക്കാനും സമാശ്വസിപ്പിക്കാനും നല്ല ആശയവിനിമയം ആവശ്യമാണ്. സംസാരം കുറഞ്ഞുപോകുമ്പോള്‍ ഹൃദയങ്ങള്‍ അകന്നുപോവുക മാത്രമല്ല ചെയ്യുന്നത്. ഊഹവും സംശയവും തെറ്റിദ്ധാരണകളും വളരാനും അത് ഇടവരുത്തും.
അതിനാല്‍ വികാരങ്ങള്‍ പറഞ്ഞും പങ്കുവെച്ചും നമുക്ക് മറ്റുള്ളവരുടെ ഇഷ്ടം സമ്പാദിക്കാം. അപ്പോള്‍ സന്തോഷവും സംതൃപ്തിയും ലഭിക്കും. ഒപ്പം സൗഹൃദം വളരുകയും ചെയ്യും.