ഒരു ജോലി ആവശ്യമായ സമയമെടുത്ത് ചെയ്യുമ്പോള്‍ ആത്മവിശ്വാസം ലഭിക്കും. പ്രകൃതി മുന്നോട്ടു നീങ്ങുന്നത് കൃത്യമായ വ്യവസ്ഥയോടെയാണ്.
മുറ്റത്തെ ചെടികളെ ശ്രദ്ധിച്ചിട്ടില്ലേ, എത്ര കൃത്യതയോടെയാണ് അതില്‍ ഇലകള്‍ തളിര്‍ക്കുന്നത്. പൂക്കള്‍ വിരിയുന്നത്. കായ്ഫലങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നത്. പൂത്തു നില്‍ക്കുന്ന മരവും കാഴ്ച നില്‍ക്കുന്ന വൃക്ഷവും കാണാന്‍ എന്ത് കൗതുകമാണ്.
