സുഊദിയിലെ അല്‍ ഉലയില്‍ നടത്തിയ ഉപഗ്രഹ ആര്‍ക്കിയോളജി പഠനങ്ങള്‍ വിസ്മയമുണര്‍ത്തുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടു വരുന്നത്.
ഭൂമിക്കു മുകളിലുള്ള ഉപഗ്രഹങ്ങളില്‍ നിന്ന് ഇന്‍ഫ്രാറെഡ് ചിത്രങ്ങള്‍, ലിഡാര്‍ (LiDAR) സ്‌കാനിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയവ പ്രയോജനപ്പെടുത്തി മണലിനടിയിലോ വനാന്തരങ്ങളിലോ മറഞ്ഞുകിടക്കുന്ന പുരാതന സംസ്‌കാരങ്ങളെ വീണ്ടെടുക്കുന്ന ആധുനിക ചരിത്ര ഗവേഷണമാണ് സാറ്റലൈറ്റ് ആര്‍ക്കിയോളജി. ഖുര്‍ആനിലെ ഒട്ടേറെ ചരിത്ര പരാമര്‍ശങ്ങളെ അന്വേഷിക്കാന്‍ ഉപഗ്രഹ പുരാവസ്തു ശാസ്ത്രം ഇന്നു പ്രയോജനപ്പെടുത്തുന്നു.
