പുതുതലമുറ മുസ്‌ലിംകളുടെ വാങ്ങല്‍ ശേഷിയും ഹലാല്‍ സര്‍ട്ടിഫിക്കറ്റും


ഉയര്‍ന്നുവരുന്ന 'ഹലാല്‍ വ്യവസ്ഥ' ലോകമെമ്പാടും കൂടിയ വാങ്ങല്‍ ശേഷിയുള്ള പുതിയ തലമുറ മുസ്‌ലിംകളുടെ ഉദയമായി മനസ്സിലാക്കാം.

സാങ്കല്‍പികമായ ഹലാല്‍ അധിനിവേശത്തിനെതിരെ കാസ-പരിവാറിന്റെ തീവ്രവലതുപക്ഷ സഖ്യം അണിനിരക്കുകയും പ്രചാരണം ശക്തമാക്കുകയും ചെയ്ത സമയത്ത്, വിവാദമായ ശബരിമല കര്‍മസമിതി മറ്റൊരു വൈകാരിക പ്രശ്‌നം എടുത്തിട്ടു: ശബരിമല ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നല്‍കുന്ന പ്രസാദമായ അരവണ പായസം തയ്യാറാക്കുന്നതില്‍ 'ഹലാല്‍ ശര്‍ക്കര' ഉപയോഗിക്കുന്നു എന്നതായിരുന്നു അത്.