ഹലാല്‍: പോസ്റ്റ് ട്രൂത്ത് കേരളത്തിലെ ഭക്ഷണ വിഭജനം


പരിവാര്‍ ആഖ്യാനങ്ങള്‍ കേരളത്തെ ഹലാല്‍ ബീഫ് കഴിക്കുന്നവരുടെ പ്രദേശമായി വരച്ചുകാട്ടുന്നതിലൂടെ ലക്ഷ്യമിടുന്നത് മുസ്‌ലിംകളെയാണ്.

പോര്‍ച്ചുഗീസുകാരുടെ വരവ് മലബാര്‍ തീരത്തെ ഭക്ഷണസംസ്‌കാരത്തില്‍ (ഗ്യാസ്‌ട്രോണമി) 'ഭക്ഷണപരമായ ഇടവേള' എന്ന് ഞാന്‍ വിശേഷിപ്പിക്കുന്ന ഒരു മാറ്റം സൃഷ്ടിച്ചു. ആ സമയത്താണ് 16-ാം നൂറ്റാണ്ടില്‍ മലബാറില്‍ നിന്നുള്ള മുസ്‌ലിം പണ്ഡിതനായിരുന്ന സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍, ഇസ്‌ലാമിക വീക്ഷണകോണില്‍ ഹലാല്‍ ഭക്ഷണം ഉള്‍പ്പെടെയുള്ളവയെക്കുറിച്ച് പ്രദേശത്തെ മുസ്‌ലിംകള്‍ക്ക് സമഗ്രമായ വിവരണം നല്‍കിയത് (മഖ്ദൂം രണ്ടാമന്‍, 2008).