സമ്പത്ത് ശുദ്ധീകരിക്കുന്ന ദാനം


ധനസമ്പാദനത്തിനും സംരക്ഷണത്തിനും വിനിയോഗത്തിനും ഇസ്ലാം മാര്‍ഗദര്‍ശനവും പ്രോത്സാഹനവും നല്‍കുന്നു.

  • '...സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കി വെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. നരകാഗ്‌നിയില്‍ വെച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയും എന്നിട്ട് അതുകൊണ്ട് അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം അവരോട് പറയപ്പെടും: നിങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി തന്നെ നിക്ഷേപിച്ചു വെച്ചതാണിത്. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ചു വെച്ചിരുന്നത് നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക' (ഖുര്‍ആന്‍ 9: 34, 35).