തഖ്വയും ഈമാനും ശക്തമാക്കി ജീവിക്കുന്നവര്‍ക്ക് ഇരട്ടി പ്രതിഫലത്തിനു പുറമേ, റബ്ബ് മുന്നോട്ടുള്ള ജീവിതത്തില്‍ അറിവിന്റേയും ഉള്‍ക്കാഴ്ചയുടേയും വെളിച്ചം നല്‍കും.
- ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവന്റെ ദൂതനില്‍ വിശ്വസിക്കുകയും ചെയ്യുക. എന്നാല്‍ അവന്റെ കാരുണ്യത്തില്‍ നിന്ന് രണ്ട് ഓഹരി അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നതാണ്. ഒരു പ്രകാശം അവന്‍ നിങ്ങള്‍ക്ക് ഏര്‍പ്പെടുത്തിത്തരുകയും ചെയ്യും. അതു മുഖേന നിങ്ങള്‍ക്ക് ശരിയായ പാതയിലൂടെ നടന്നുപോകാനാവും. അവന്‍ നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരുകയും ചെയ്യും. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണല്ലോ'' (ഖുര്‍ആന്‍ 57:28).
 
അല്ലാഹുവിനെ ശരിയായ വിധം സൂക്ഷിച്ചു ജീവിക്കുന്നവര്‍ക്കും മുഹമ്മദ് നബിയുടെ പ്രവാചകത്വം അംഗീകരിച്ച് നബിയെ പിന്തുടര്‍ന്നു ജീവിക്കുന്നവര്‍ക്കും അല്ലാഹു ഇരട്ടി പ്രതിഫലവും കാരുണ്യവും നല്‍കുമെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്.
നേരത്തെ വേദഗ്രന്ഥങ്ങളില്‍ വിശ്വസിച്ചിരുന്നവര്‍ ഖുര്‍ആന്‍ ഉള്‍ക്കൊള്ളുകയും പ്രവാചകനെ അംഗീകരിക്കുകയും ചെയ്യുന്നുവെങ്കില്‍ അവര്‍ക്ക് ലഭിക്കുന്ന ഇരട്ടി പ്രതിഫലമാണ് ഇവിടെ ഉദ്ദേശ്യമെന്ന് ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നുണ്ട്.
അതേസമയം, നാമമാത്ര വിശ്വാസികളാകാതെ നിഷ്‌കളങ്കരും സത്യസന്ധരുമായ യഥാര്‍ഥ വിശ്വാസികളായി ജീവിക്കുന്ന എല്ലാവര്‍ക്കും അല്ലാഹു ഇരട്ടി പ്രതിഫലം നല്‍കുമെന്നാണ് ഇവിടെ ഉദ്ദേശിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.
സൂറഃ സബഇലെ 37-ാം വചനമാണ് അതിന്റെ തെളിവായി ഉദ്ധരിക്കുന്നത്: ''വിശ്വസിക്കുകയും നല്ലത് പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക്, തങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഇരട്ടി പ്രതിഫലമുണ്ട്.
മനുഷ്യന്‍ എന്ന നിലക്ക് വന്നുപോകാവുന്ന പിഴവുകള്‍ പൊറുത്തുതരാനും റബ്ബ് സന്നദ്ധനാണെന്ന് ഇവിടെ ഓര്‍മപ്പെടുത്തുന്നു.
അവര്‍ ഉന്നത സ്ഥാനങ്ങളില്‍ നിര്‍ഭയരായി കഴിയുന്നതുമാണ്'' (ഖുര്‍ആന്‍ 34:37). ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം: ''ഇരട്ടി പ്രതിഫലം ലഭിക്കുന്നവര്‍ മൂന്നു പേരാണ്.
ഒന്ന്: സ്വന്തം പ്രവാചകനിലും മുഹമ്മദ് നബിയിലും വിശ്വസിച്ചവര്‍. രണ്ട്: അല്ലാഹുവിനോടും തന്റെ യജമാനനോടും കടമകള്‍ നിര്‍വഹിച്ച അടിമ. മൂന്ന്: അടിമ സ്ത്രീക്ക് വിദ്യാഭ്യാസവും സംസ്‌കാരവും പഠിപ്പിച്ച് ജീവിതം നല്‍കുന്നവന്‍.
തഖ്വയും ഈമാനും ശക്തമാക്കി ജീവിക്കുന്നവര്‍ക്ക് ഇരട്ടി പ്രതിഫലത്തിനു പുറമേ, മുന്നോട്ടുള്ള നടത്തത്തിലും ജീവിതത്തിലും അറിവിന്റേയും ഉള്‍ക്കാഴ്ചയുടേയും തന്റേടത്തിന്റേയും വെളിച്ചം നല്‍കിയും റബ്ബ് അവരെ തുണയ്ക്കുന്നതാണ്.
മനുഷ്യന്‍ എന്ന നിലക്ക് വന്നുപോകാവുന്ന പിഴവുകള്‍ പൊറുത്തുതരാനും റബ്ബ് സന്നദ്ധനാണെന്ന് ഇവിടെ ഓര്‍മപ്പെടുത്തുന്നു. കാരണം ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമായ റബ്ബ് നമ്മുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളെ അവഗണിക്കില്ല.
