ആശയങ്ങളിലേക്കും അറിവുകളിലേക്കുമുള്ള ജാലകങ്ങള്‍

സഫാന ഫൈസല്‍

അറിവിന്റെ പുതുവഴികള്‍ തുറന്ന് മനുഷ്യരുടെ ആശയരൂപീകരണത്തിന് ആവശ്യമായ വായനാനുഭവത്തെ ആഘോഷമാക്കി മാറ്റുന്നു ഷാര്‍ജ.

നാല്പത്തി നാലാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള അറിവിന്റെയും ആശയങ്ങളുടെയും ലോകത്തേക്കുള്ള ജാലകങ്ങള്‍ തുറന്നു. പുസ്തകങ്ങള്‍ മനുഷ്യന്റെ ചിന്തയെയും സാംസ്‌കാരിക വളര്‍ച്ചയെയും ശക്തമായി സ്വാധീനിക്കുന്ന മാധ്യമങ്ങളില്‍ ഒന്നാണ്.

അറിവിന്റെ പുതുവഴികള്‍ തുറന്ന് മനുഷ്യന്റെ ആശയരൂപീകരണത്തിനു ആവശ്യമായ വായനാനുഭവത്തെ മഹത്തായ ആഘോഷമാക്കി മാറ്റുന്ന വലിയ വേദികളിലൊന്നാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള. എഴുത്തുകാരുടെയും വായനക്കാരുടെയും ഇടയിലുള്ള അകലം ഇല്ലാതാക്കുന്ന സാംസ്‌കാരികോത്സവം കൂടിയാണ് ഷാര്‍ജ പുസ്തക മേള.

ജീവിതത്തിന്റെ കഥ പറയുന്ന നിരവധി സ്ത്രീ എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഓരോ വര്‍ഷവും പ്രകാശനം ചെയ്യപ്പെടുന്നു. പ്രവാസി സ്ത്രീകളുടെ സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഷാര്‍ജ പുസ്തകമേള വലിയ പങ്കുവഹിക്കുന്നുണ്ട്.

യുഎഇയിലെ എംജിഎം പ്രവര്‍ത്തകരുടെ ക്രിയാത്മകമായ ഇടപെടലുകള്‍ പുസ്തകമേളയിലെ 'യുവത'യ്ക്ക് നവോന്മേഷം നല്‍കുന്നു. ഓരോ വര്‍ഷവും വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ അവര്‍ നേതൃ പരമായ പങ്കുവഹിക്കുന്നു.

നല്ല വായനയിലൂടെയും നല്ല ചിന്തയിലൂടെയും മാത്രമാണ് നല്ല സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കുക.

എംജിഎമ്മിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പുസ്തക ആസ്വാദന മത്സരത്തില്‍ നിരവധി ആളുകള്‍ പങ്കെടുക്കുന്നു. മറ്റു സ്റ്റാളുകളില്‍ നിന്നു വിഭിന്നമായി സ്ത്രീ വോളന്റിയര്‍മാരുടെ സേവനം 'യുവത'യുടെ പ്രത്യേകതയാണ്.

പുസ്തകാസ്വാദന മത്സരത്തില്‍ നജ്‌ന, ഷബീന നജീബ് എന്നിവര്‍ വിജയികളായി. വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഗോള്‍ഡന്‍ സ്‌കെച്ച് മത്സരത്തില്‍ ഐദിന്‍ തഹ്മിദ്, ഇസ്വ അനസ് എന്നിവര്‍ സമ്മാനാര്‍ഹരായി.
നല്ല വായനയിലൂടെയും നല്ല ചിന്തയിലൂടെയും മാത്രമാണ് നല്ല സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കുക. അതിനുതകുന്ന പുസ്തകങ്ങള്‍ ഒരുക്കുന്നതിലൂടെ കൂടിയാണ് യുവത ബുക്സ് വേറിട്ടുനില്‍ക്കുന്നത്.