മനസ്സും ശരീരവും ഒരുപോലെ വിശ്രമാവസ്ഥയിലേക്ക് പോകുന്ന മനുഷ്യന്റെ ഏറ്റവും വലിയ ധ്യാനമാണ് ഉറക്കം. ആരോഗ്യകരമായ ഒരു ദിവസം പൂര്‍ണമാവണമെങ്കില്‍ അതില്‍ ഒരു ഭാഗം സമാധാനപൂര്‍ണമായ ഉറക്കം നിര്‍ബന്ധമാണ്. കൃത്യവും ആവശ്യവുമായ ഉറക്കം ഇല്ലാതായാല്‍ അത് ജീവിതത്തെത്തന്നെ താളം തെറ്റിച്ചേക്കാം.
ഇക്കാലത്ത് മിക്കവരും വൈകി ഉറങ്ങി വൈകി എഴുന്നേല്ക്കാന് ഇഷ്ടപ്പെടുന്നവരാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരിലും കൗമാരക്കാരിലും ഈ പ്രവണത വളരെ കൂടുതലാണ്. ഈ ക്രമരഹിതമായ ഉറക്കം പല മാനസികവും ശാരീരികവുമായ പ്രശ്നങ്ങളിലേക്കും നയിക്കാം.