ബന്ധുക്കളേ, ഇടപെടലുകള്‍ക്ക് അതിരു വേണം


കുടുംബക്കാരുടെ അനാവശ്യ ഇടപെടല്‍ ദാമ്പത്യ ജീവിതത്തെ എത്രമാത്രം ബാധിക്കും. കുടുംബക്കാരുടെ അനാവശ്യ ഇടപെടലുകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ നിരവധിയാണ്. തങ്ങളുടെ സ്വകാര്യതയിലേക്ക് കുടുംബക്കാര്‍ അനധികൃതമായി കടന്നു വരുമ്പോള്‍ ദമ്പതിമാരുടെ പരസ്പര വിശ്വാസത്തിന് ഭംഗം വരാം.

ന്നും പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നു അവരുടെ വൈവാഹിക ജീവിതം. പലതവണയായി കൗണ്‍സലിങിന് വരാറുണ്ടായിരുന്നു അവര്‍. പക്ഷേ തുടക്കം മുതല്‍ എന്റെ ശ്രദ്ധയില്‍ പെട്ട ഒരു കാര്യമുണ്ടായിരുന്നു, അവര്‍ രണ്ടുപേരെക്കാളും അവര്‍ക്കിടയിലെ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാറുള്ളത് അവരുടെ കുടുംബാംഗങ്ങളായിരുന്നു. മാറ്റിനിര്‍ത്താന്‍ കഴിയാത്ത വിധം അവര്‍ അതിന്റെ ഭാഗമായി കഴിഞ്ഞിരുന്നു.