അറിവ് വളര്‍ത്തുന്ന, മനുഷ്യരുടെ കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്ന, പ്രതിസന്ധികളില്‍ കൂട്ടാവുന്ന പുസ്തകങ്ങളെയും വായനയെയും എക്കാലത്തും അവന്‍ നെഞ്ചോടു ചേര്‍ത്തുപിടിക്കുമെന്നു വിളിച്ചുപറയുന്നുണ്ട് ഓരോ ഷാര്‍ജ പുസ്തകോത്സവവും.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും വിവരസാങ്കേതികവിദ്യയും കളംപിടിച്ച കാലത്ത് പുസ്തകത്തിനും പുസ്തകമേളകള്‍ക്കും എന്തു പ്രസക്തി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള.
