സൗഹൃദം എന്നത് പരസ്പര സ്‌നേഹത്തിന്റെയും പിന്തുണയുടെയും സ്വമേധയാ ഉള്ള വല്ലാത്തൊരു ഒത്തുചേരലാണ്.
കുട്ടികള്‍ വളരുമ്പോള്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നത് കൂട്ടുകാര്‍ക്കൊപ്പമാണ്. മാനസികമായി അവര്‍ ആശ്രയിക്കുന്നതും അവരെത്തന്നെയാണ്. ഈ ഘട്ടത്തില്‍ നല്ല സൗഹൃദങ്ങള്‍ കണ്ടെത്താന്‍ കുട്ടികളെ സഹായിക്കണം. തെറ്റായ വഴികളില്‍ പോകാതിരിക്കാനും അവരെ പ്രാപ്തരാക്കണം.
