സുഖാഢംബരങ്ങളില്‍ കണ്ടെത്താനാവാത്ത ആത്മശാന്തിയുടെ ഉറവിടം

എഡിറ്റർ

അത്യാഢംബര സുഖസൗകര്യങ്ങള്‍ ആവോളം നുകരുമ്പോഴും മനസ്സ് അനുഭവിക്കുന്ന ശൂന്യതയെക്കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. എല്ലാ ഭൗതിക ആഗ്രഹങ്ങളും പൂവണിഞ്ഞാല്‍ മനുഷ്യജീവിതം നിരര്‍ഥകമാകുമെന്നാണ് പലരുടെയും അനുഭവം.

രോഗ്യകരമായ ബന്ധങ്ങള്‍, ശാരീരികവും മാനസികവുമായ ഉണര്‍വ് നല്‍കുന്ന ജീവിതശൈലി, സന്തോഷവും ദുഃഖവും പങ്കിടാവുന്ന കുടുംബ പശ്ചാത്തലം, ഏത് അവസ്ഥയിലും അവലംബമാകുന്ന ദൈവവിശ്വാസം തുടങ്ങിയ ഘടകങ്ങളാണ് ഓരോ വ്യക്തിയുടെയും സുരക്ഷിതമായ മാനസിക വളര്‍ച്ചയ്ക്ക് സഹായകരമാവുക.

ഭൗതിക ദാഹം തീര്‍ത്തതുകൊണ്ട് മാത്രം ഒരാള്‍ക്ക് ശമനമുണ്ടാവില്ല. ആസ്വാദനങ്ങളുടെ പരിധി കടക്കുമ്പോഴും വെല്ലുവിളികള്‍ അസഹനീയമാവുമ്പോഴും ഭൗതികമായ അവലംബങ്ങളിലേക്ക് മാത്രം മനസ്സ് കേന്ദ്രീകരിച്ചാല്‍ അത് പൂര്‍ണമായ സമാധാനം നല്‍കില്ല.

അത്യാഢംബര സുഖസൗകര്യങ്ങള്‍ ആവോളം നുകരുമ്പോഴും മനസ്സ് അനുഭവിക്കുന്ന ശൂന്യതയെക്കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. ഭൗതികമായ എല്ലാ ആഗ്രഹങ്ങളും പൂവണിഞ്ഞാല്‍ മനുഷ്യജീവിതം നിരര്‍ഥകമാകുമെന്നാണ് ഭൗതികതയെ പ്രണയിച്ച പലരുടെയും അനുഭവം.

ഇഷ്ടമുള്ളതു പോലെ ജീവിച്ചാല്‍ ജീവിതം സുന്ദരമാകുമെന്ന പ്രചാരണം കാതിന് സുഖം തരുന്ന വ്യാജം മാത്രമാണ്. മനുഷ്യാസ്തിത്വത്തിന് അര്‍ഥമുണ്ടാകുന്നത് അഭൗതികമായ ഘടകങ്ങള്‍ കൂടി ചേരുമ്പോഴാണ്. ആത്മാവിന്റെ ദാഹത്തിന് ശമനമുണ്ടാകുന്നത് അവിടെയാണ്. ആത്മീയശാന്തിയുടെ കേന്ദ്രബിന്ദുവെന്നത് ദൈവവിശ്വാസമാണ്.

മനസ്സിന്റെ ആരോഗ്യത്തില്‍ ദൈവവിശ്വാസത്തിന് വലിയ പങ്കുണ്ട്. ദൈവവിശ്വാസത്തിന് മാത്രമല്ല, ഭൗതികമായ ഘടകങ്ങള്‍ക്കും പങ്കുണ്ട്. നല്ല ബന്ധങ്ങള്‍, സൗഹൃദം, സാമൂഹിക ജീവിതം, ധാര്‍മിക കുടുംബം തുടങ്ങിയ ഘടകങ്ങള്‍ മനസ്സിന്റെ ആരോഗ്യത്തെ ശക്തിപ്പെടുത്തുന്നു. അതിലുപരി, ദൈവവിശ്വാസത്തിന് മനസ്സിന്റെ ആരോഗ്യത്തെ പുഷ്ടിപ്പെടുത്താന്‍ സാധിക്കും.

ആരോഗ്യമുള്ള ശരീരത്തിന് വ്യായാമം, നല്ല ഭക്ഷണം, പോഷകങ്ങള്‍ തുടങ്ങിയവ പോലെ തന്നെയാണ് മനസ്സിന്റെയും ശാസ്ത്രം. മനസ്സിനു രോഗം ബാധിച്ചാലും ചികിത്സ തേടണം.

വിശ്വാസത്തിന്റെ പ്രധാന സ്തംഭങ്ങളില്‍ ഉള്‍പ്പെടുന്ന ദൈവമെന്ന അവലംബകേന്ദ്രം എന്ന പോയിന്റിലാണ് മനസ്സിന്റെ ആരോഗ്യം സ്വാധീനിക്കപ്പെടുന്നത്. ഭൗതികവും അഭൗതികവുമായ ഈ ഘടകങ്ങളിലാണ് മനസ്സിന്റെ വളര്‍ച്ച.

ആരോഗ്യമുള്ള ശരീരത്തിന് വ്യായാമം, നല്ല ഭക്ഷണം, പോഷകങ്ങള്‍ തുടങ്ങിയവ പോലെ തന്നെയാണ് മനസ്സിന്റെയും ശാസ്ത്രം. അതിനാല്‍ തന്നെ, ശരീരത്തിന് രോഗം സംഭവിച്ചാല്‍ ചികിത്സ വേണം എന്നതുപോലെത്തന്നെ മനസ്സിനും രോഗം ബാധിച്ചാല്‍ ചികിത്സ തേടണം.

അതോടൊപ്പം ദൈവവിശ്വാസം, പിന്തുണ നല്‍കുന്ന കുടുംബം, സൗഹൃദം തുടങ്ങിയ ഘടകങ്ങളെ കൂടി സജ്ജമാക്കാന്‍ സാധിക്കണം. വിഷാദരോഗവും ആത്മഹത്യയും വര്‍ധിച്ചുവരുന്ന ഈ കാലത്ത് മനസ്സിന്റെ ആരോഗ്യത്തെക്കുറിച്ച് വീണ്ടുവിചാരം നടത്താന്‍ നാം തയ്യാറാവുക.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം