പുസ്തക സഞ്ചിക്കപ്പുറം സമൂഹത്തിന്റെ പ്രതീക്ഷകളും അദൃശ്യ സമ്മര്‍ദങ്ങളും പേറിയാണ് കുട്ടികള്‍ കലാലയങ്ങളിലേക്ക് പോകുന്നത്.
നിത്യവും കലാലയങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ അദൃശ്യഭാരം പേറിയാണ് യാത്ര ചെയ്യുന്നത്. പുസ്തകങ്ങള്‍ക്കപ്പുറം സമൂഹത്തിന്റെ പ്രതീക്ഷകളും അദൃശ്യ സമ്മര്‍ദങ്ങളുമാണ് അതിലുള്ളത്. തങ്ങളുടെ വിശ്വാസങ്ങളും ധാര്‍മിക മൂല്യങ്ങളും മുറുകെപ്പിടിച്ച് കാമ്പസിലെ സുഹൃദ്വലയങ്ങളില്‍ ഒറ്റപ്പെടാതെ നിലകൊള്ളുകയെന്ന വൈകാരിക പോരാട്ടമാണ് അവര്‍ ദിനംപ്രതി നേരിടുന്നത്.
