വാര്‍ധക്യം അനിവാര്യ ജീവിതാവസ്ഥ; വയോജനങ്ങളോടു വേണം കരുതല്‍

എഡിറ്റർ

കൂട്ടുകുടുംബത്തിന്റെ തകര്‍ച്ചയും യുവതലമുറയുടെ തൊഴില്‍ കുടിയേറ്റവും വയോജനങ്ങളെ ഏകാന്തതയിലേക്ക് തള്ളിവിടുന്നു.

ന്ത്യയില്‍ ആദ്യമായി കേരളത്തില്‍ സര്‍ക്കാര്‍ വയോജന വകുപ്പ് രൂപീകരിച്ചിരിക്കുന്നു. ജനങ്ങള്‍ ഈ പ്രഖ്യാപനത്തെ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. കേരളത്തിന്റെ ജനസംഖ്യാ ഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. വയോജനങ്ങളുടെ എണ്ണം നമ്മുടെ കേരളത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം