മഹാരാഷ്ട്ര: ഭരണവിരുദ്ധ വികാരത്തില്‍ വെറുതെ നിന്നു കൊടുത്താല്‍ ജയിച്ചു കയറാനാവില്ല


മോദി പ്രഭാവത്തില്‍ അധികകാലം പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് 2024 ലെ പൊതു തെരഞ്ഞെടുപ്പോടെ ബോധ്യപ്പെട്ട ബി ജെ പി ഇലക്ഷന്‍ മാനേജ്‌മെന്റിന്റെ കരുതലോടെയുള്ള ചുവടുകളാണ് ശക്തമായ ഭരണവിരുദ്ധ വികാരത്തിലും വര്‍ധിത വീര്യത്തോടെ മഹാരാഷ്ട്ര ഭരണം നിലനിര്‍ത്താന്‍ മഹായുതി സഖ്യത്തിന് കരുത്തായത്.

നിയമസഭയിലെ 288 സീറ്റില്‍ 230ലേറെ സീറ്റു നേടി ബി ജെ പി സഖ്യം വിജയിച്ചുകയറിയെങ്കിലും ഇതുവരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ലെന്നത് വിജയത്തിന്റെ നിറം കടുത്തുന്നുണ്ട്. മുംബൈയിലെ ആസാദ് മൈതാനിയില്‍ സത്യപ്രതിജഞാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുമ്പോഴും മുഖ്യമന്ത്രിയായി ആരാണ് പ്രതിജ്ഞ ചൊല്ലുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.


ബി പി എ ഗഫൂര്‍ എഴുത്തുകാരൻ. രാഷ്ട്രീയ - സാമൂഹ്യ - സംസ്കാരിക വിഷയങ്ങളിൽ ആനുകാലികങ്ങളിൽ എഴുതുന്നു.