ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആഴക്കടലില്‍ സൂനാമിയായി നടന്‍ വിജയ് മാസ് എന്‍ട്രി നടത്തിയപ്പോള്‍ അതു താല്‍ക്കാലിക പ്രതിഭാസമാകുമെന്ന് കരുതിയവര്‍ക്ക് തെറ്റി.
ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഹൃദയമിടിപ്പായ തമിഴ്നാട് മറ്റൊരു ചരിത്രസന്ധിയെ അഭിമുഖീകരിക്കുകയാണ്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആഴക്കടലില്‍ പുതിയ തിരമാലയായി ജോസഫ് വിജയ് എന്ന നടന്‍ രാഷ്ട്രീയ പ്രവേശം നടത്തിയപ്പോള്‍ അതു താല്‍ക്കാലിക പ്രതിഭാസമാകുമെന്ന് കരുതിയവര്‍ക്ക് പാടെ തെറ്റി. തമിഴകത്തെ രാഷ്ട്രീയ സമവാക്യങ്ങള്‍ അടിമുടി മാറുന്ന കാഴ്ചയാണ് ഫലം നല്‍കുന്നത്.
