1993ല്‍ ബോംബെ സ്ഫോടനം നടന്നപ്പോള്‍ മുഖ്യമന്ത്രി ശരദ്പവാര്‍ സ്ഫോടനം നടന്ന സ്ഥലങ്ങളുടെ കൂട്ടത്തില്‍ മുഹമ്മദലി റോഡ് കൂടി കൂട്ടിപ്പറഞ്ഞു. അക്കാലത്ത് സോഷ്യല്‍മീഡിയയോ സ്വകാര്യ ചാനലുകളോ ഉണ്ടായിരുന്നില്ല. ദൂരദര്‍ശന്‍ ആയിരുന്നു പ്രധാന വാര്‍ത്താസ്രോതസ്സ്. സ്ഫോടനം നടന്ന സ്ഥലങ്ങളുടെ കൂട്ടത്തില്‍ മുഹമ്മദലി റോഡ് കൂടി ചേര്‍ത്താണ് ദൂരദര്‍ശന്‍ വാര്‍ത്ത നല്‍കിയത്. അതൊരു തെറ്റായ വാര്‍ത്തയായിരുന്നു.
സോഷ്യല്‍ മീഡിയയുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഹൈപര്‍ കണക്ടിവിറ്റിയുടെയും കാലത്ത്, വിവരങ്ങള്‍ ലഭ്യമാകുക എന്നതല്ല; ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ക്കിടയില്‍ നിന്നു സത്യത്തെ കണ്ടെത്തുകയും സത്യത്തെ വേര്‍തിരിക്കുകയും ചെയ്യുക എന്നതാണ് ഇക്കാലത്തെ വെല്ലുവിളി. തെറ്റായ വിവരങ്ങളും തെറ്റിദ്ധരിപ്പിക്കാനുള്ള വിവരങ്ങളും ഒരുപോലെ നമുക്കിടയിലുണ്ട്.