ബംഗാള്‍, അസ്സം; ഗ്രൗണ്ടിലിറങ്ങി കളിച്ചത് എസ് ഐ ആര്‍?


എസ്‌ഐആര്‍ ഒളി അജണ്ട കൃത്യമായി നടപ്പിലായിരിക്കുന്നു എന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വ്യക്തമാക്കുന്നത്.

രാജ്യത്ത് അതിനിഗൂഢവും നിശ്ശബ്ദവുമായ ഒരു വംശഹത്യാ പ്രക്രിയ അതിവേഗം നടന്നുകൊണ്ടിരിക്കുകയാണ്. ഭരണഘടനാപരമായ എല്ലാ വിധ വേരുകളും അറുത്തു മാറ്റി രാജ്യത്തെ മുപ്പത് ശതമാനത്തിലധികം വരുന്ന മുസ്ലിം ജനവിഭാഗത്തിന്റെ ശബ്ദം ജനാധിപത്യ പ്രക്രിയയില്‍ നിന്നും അധികാരമേഖലകളില്‍ നിന്നും ഇല്ലാതാക്കാനുള്ള തീവ്രമായ നടപടികള്‍ യാതൊരു പ്രതിരോധവും കൂടാതെ നടത്തിക്കൊണ്ടിരിക്കയാണ് ഹിന്ദുത്വ ഭരണകൂടം.