മിഴികളില്‍ പടരുന്ന
നനവാണെന്നുമ്മ
മൊഴികളില്‍ തെളിയുന്ന
ശലഭവുമെന്നുമ്മ
ഇടറുന്ന കണ്ഠവും
വിറയാര്‍ന്ന കൈകളും
ഉരുകുന്ന മനവുമായ്
അലയുന്നു ഞാനീ
ഉലകമാകെ
ഏകയായുഴറുന്നു
ഓര്‍മതന്‍ ഭാണ്ഡവുമായ്
ഇരുള്‍ വീണ വീഥികള്‍
കനമുള്ള കനവുകള്‍
മറവിയുടെ ആഴങ്ങളെ
തേടിയലയുന്നു
എരിയുന്ന സ്മൃതികളില്‍
കരിഞ്ഞിലകളശ്രു
കണങ്ങളാല്‍ നനഞ്ഞു
കുതിരുന്നു
ഇനിയില്ല മടക്കമെന്നാലും
വൃഥാ കൊതിക്കുന്നു
