മനസ്സിന്റെ മരത്തില്‍
സ്ഥിരം കൂടുകൂട്ടുന്നവര്‍
സമയരഥമുരുളല്‍
അവസാനിക്കും വരെ
കൂടെയുണ്ടാകുമെന്ന്
പ്രകൃതി പറയുന്നു.
പൊരിവെയില്‍ നേരം
ഈ ഛായയില്‍
ഇത്തിരി നേരം വിശ്രമിച്ചും
ഇലകളെയറിഞ്ഞും
പൂക്കളെ തലോടിയും
പഴങ്ങള്‍ രുചിച്ചും
സമയമാകുമ്പോള്‍
ചിലരൊക്കെ
നടന്നകലുന്നതും
പ്രകൃതി നിയമമാണ്.
