യുദ്ധഭൂമിയിലെ തയ്യല്‍ക്കാരന്‍

ഷീബ ടി കെ


ഇന്നലെ ഞാന്‍
അളവെടുത്തു തയ്ച്ചൊരു
പട്ടുടുപ്പിന്റെ ചിതറിയ തുണ്ടുകള്‍
പെറുക്കിക്കൂട്ടി മുന്നോട്ട് നടന്നു,
കത്തിക്കരിഞ്ഞ പിഞ്ചുടലുകള്‍ക്കിടയില്‍  
ഉറ്റവരെ തിരയുന്നുണ്ട്
കുറേ നിലവിളികള്‍,
ഉടുപ്പു തുന്നിയ സൂചി കൊണ്ടെന്നെ
കൊന്നുകളയരുതേ.


ദൈവമേ,
ഒരാകാശ അറ്റാക്കില്‍
പൊട്ടിച്ചിതറാനുള്ള
കുഞ്ഞുകൈകള്‍ക്കായിരുന്നല്ലോ
ഞാനീ സ്ലീവുകള്‍ തുന്നിയത്.