മഞ്ഞുതുള്ളിയെ
മരതകമാക്കാനുള്ള വിദ്യ
പകലോന്‍ പറഞ്ഞുതരും.
സ്വപ്‌നത്തെ പുണര്‍ന്നുറങ്ങിയിരുന്നെങ്കില്‍,
ഒരു ശലഭവും
നീലാകാശം കാണുമായിരുന്നില്ല;
തീക്ഷ്ണമായ സ്വപ്‌നങ്ങള്‍
പാതിയില്‍ മുറിച്ച്,
പ്യൂപ്പ വിട്ടിറങ്ങണം-
ശങ്കിച്ചു നില്‍ക്കാതെ
മുന്നോട്ടാഞ്ഞു
ചിറക് വീശി പറക്കണം.
