മനസ്സ് നൊന്തു വിങ്ങുമ്പോള്‍,
ഏതാകാശമാകണം
ഒരിറ്റായി വീഴാന്‍.
താഴ്ന്നുപോയ ഭൂമിയുടെ ഗര്‍ഭത്തില്‍,
ചിന്തയുടെ കനല്‍മടിയില്‍
കരിഞ്ഞു തീരുന്നു
എന്റെ മനസ്സിന്റെ ശൂന്യത.
എന്നെങ്കിലും,
ഓരോ ശ്വാസത്തിനിടയിലും,
അവകാശപ്പെട്ട ഒരു പ്രകാശം
മിഴികള്‍ക്കരികില്‍
മായാതെ നിന്നിരുന്നെങ്കില്‍!
മണ്ണിന്റെ സ്നേഹവായു
ആഴങ്ങളില്‍ തിരയുമ്പോള്‍,
പ്രതീക്ഷയായ
ഒരായിരം കിളികളുടെ
മൊഴികളേക്കാള്‍ മീതെയായി,
എനിക്ക്
ഒരു കവിതയാകണം
നോവിന്റെ
ഈ ശ്മശാന മൂകതയുടെ
ആഴങ്ങളില്‍ നിന്ന്
ആകാശത്തിലേക്ക് ഉയര്‍ന്നുയര്‍ന്ന് !