പുതുയുഗം


പുതുമയില്ലാതെ
പുതുയുഗങ്ങള്‍ പിറക്കാറില്ല.
പകര്‍ത്താനും പുതുക്കാനും
പുതിയ ശീലങ്ങളും
പറഞ്ഞറിയിക്കാന്‍ പറ്റാത്ത
ആവലാതികളും
നിറച്ചുവെച്ച് കാത്തിരിപ്പൂ
നമ്മളൊരു പുതുപുലരിയെ.

വിട്ടകലുമ്പോള്‍
നെഞ്ചിലൊരു നെരിപ്പോടായ്
പൊയ്പ്പോയ നാളിന്റെ
മധുരനൊമ്പരങ്ങള്‍ അയവിറക്കി,
ഇനിയേറെ കാണുമോ
ആ അലസ സായാഹ്നങ്ങള്‍
എന്നൊരിക്കലെങ്കിലും
ഉള്ളില്‍ ഉരുവിടാതെ
നാം കടന്നുപോകുമോ
ഈ പാതയില്‍.