കിളികളില്ലാത്ത കൂട്


കിളികള്‍ കൂടു കെട്ടുന്നത് എങ്ങനെയാണ്?
എവിടെ നിന്നാണ് അവ നാരുകളും ഇലകളും ചുള്ളിക്കമ്പുകളും പെറുക്കിക്കൊണ്ടുവരുന്നത്?
മുട്ടയിട്ട് അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള കിളികളുടെ ശരീരഭാവനയില്‍ നിന്നാണ് കിളിക്കൂടുകള്‍ ഉണ്ടാവുന്നത്.
ഇത് എന്നാല്‍ കിളികള്‍ ഇല്ലാത്ത ഒരു കൂടാണ്. തൊടിയില്‍ നിന്ന് ശേഖരിച്ച ചുള്ളിക്കമ്പുകളും ഇലകളും പണ്ടെങ്ങോ ഒരു പുഴക്കരയില്‍ നിന്ന് പെറുക്കിക്കൊണ്ടുവന്ന ചെറിയ കല്ലുകളും.
മനുഷ്യര്‍ക്ക് അതേ ലാളിത്യത്തോടെ അതേ ലാവണ്യത്തോടെ കൂടുകള്‍ ഉണ്ടാക്കാന്‍ കഴിയുമോ? കൂടുകള്‍ പിന്നീട് ഉപേക്ഷിച്ചു പോകാന്‍ കഴിയുമോ?
കിളിയുടെ കീഴ്വയറിന്റെ ചൂട് ഭൂമിയെ പൊതിഞ്ഞു സൂക്ഷിക്കുന്നു, എപ്പോഴുമെപ്പോഴും.