അത്തര്‍


കുടിയേറിപ്പോയതിനു ശേഷം
എത്ര തിരിച്ചിറങ്ങിയാലും തിരികെ
വിളിക്കുന്നു മണല്‍പ്പരപ്പ്.
വിടപറഞ്ഞ നാടിന്റെ മണ്ണുമണം
നെഞ്ചോടടുക്കി എന്നും
തിരക്കിന്റെ ഉഷ്ണത്തിലേക്ക്
ചുരുങ്ങുന്നു ഹൃദയം.

കളിചിരിയും കുശലങ്ങളും
മഴയും വെയിലും രുചിയും
എല്ലാമെല്ലാം ഹൃദയത്തിന്റെ
കോണില്‍ ഒളിപ്പിച്ച്
പച്ചപ്പുള്ള തുരുത്തിലേക്ക്
ഊളിയിടാന്‍
വെമ്പിപ്പോകുന്നു മനസ്സ്.