ഭാരതീയ സംസ്‌കൃത പണ്ഡിതര്‍ രചിച്ച ഗ്രന്ഥങ്ങള്‍ അദ്ദേഹം ഭൂഗര്‍ഭ ജലവുമായി ബന്ധപ്പെട്ട പുസ്തകത്തില്‍ പഠനവിധേയമാക്കി.
മതപണ്ഡിതന്, അറബി സാഹിത്യകാരന്‍, ഭൂഗര്‍ഭ-ഗോളശാസ്ത്ര വിദഗ്ധന്‍, നിഘണ്ടു രചയിതാവ്, കവി തുടങ്ങിയ മേഖലകളില്‍ സേവനങ്ങള്‍ അര്‍പ്പിച്ച സകലകലാ വല്ലഭനായിരുന്നു മുഹമ്മദ് അബുസ്സലാഹ് മൗലവി. 1919ല്‍ കോഴിക്കോട് കുറ്റിക്കാട്ടൂരിനടുത്ത പുവ്വാട്ടുപറമ്പില്‍ ശൈഖ് കുട്ടി മൗലവിയുടെയും കുട്ടിബീവിയുടെയും മകനായാണ് ജനനം.
