കെ സി; സമുദായ നേതാവ്, ഖുര്‍ആന്‍ വ്യാഖ്യാതാവ്, പ്രബോധകന്‍


യാഥാസ്ഥിതികരെയും നിരീശ്വര നിര്‍മത പ്രസ്ഥാനങ്ങളെയും ഒരേസമയം ചെറുക്കാന്‍ കെല്‍പുള്ള പ്രഭാഷകനായിരുന്നു കെ സി.

കേരളത്തിലെ മത-രാഷ്ട്രീയരംഗത്തെ മികച്ച പ്രഭാഷകനും ചിന്തകനുമായിരുന്ന കെ സി അബൂബക്കര്‍ മൗലവിയെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. നിരവധി മാതൃകാ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ നവോത്ഥാന മേഖലകള്‍ ധന്യമാക്കിയ മഹാ പണ്ഡിതനായിരുന്നു അദ്ദേഹം.