കെ എം മൗലവിയുമായി വലിയ ആത്മബന്ധം സൂക്ഷിച്ചിരുന്ന സി പി പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന് താങ്ങായി.
കേരളീയ നവോത്ഥാന ചരിത്രത്തില്‍ മതപ്രബോധന മേഖലയിലും പ്രഭാഷണവേദികളിലും തിളക്കമാര്‍ന്ന അധ്യായങ്ങള്‍ തുന്നിച്ചേര്‍ത്ത ഉജ്വല പണ്ഡിതനായിരുന്നു സി പി കുഞ്ഞിമൊയ്തീന്‍ മൗലവി. മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ മഞ്ചേരിക്കടുത്ത തൃപ്പനച്ചിയിലെ ചെമ്പേരി മൊയ്തീന്‍കുട്ടി മൊല്ലയുടെയും ആച്ചുട്ടിയുടെയും മകനായി 1904ല്‍ ജനനം.
