സൗഹൃദങ്ങളിലെ സംഗീതം


ഇന്റര്‍വ്യൂ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ തന്നെ മനസ്സു കൊണ്ട് നിയമനം കിട്ടില്ലെന്നുറപ്പിച്ചു. അടുത്തതിന് നോക്കാമെന്നും.

ലോഡ്ജില്‍ മൂന്നു പേരും ചേര്‍ന്നാണ് ഭക്ഷണം പാകം ചെയ്യുക. ആദ്യമൊക്കെ ഓരോരുത്തരും സ്വന്തമായി അവരവര്‍ക്ക് വേണ്ട ഭക്ഷണം പാകം ചെയ്യലായിരുന്നു. പിന്നീടാണ് കൂട്ടായി പാകം ചെയ്ത് ഭക്ഷണം പങ്കുവെക്കാമെന്ന് തീരുമാനിച്ചത്.


റഷീദ് പരപ്പനങ്ങാടി കഥാകൃത്തും നോവലിസ്റ്റും റിട്ട. അധ്യാപകനുമാണ്. 16 ബാലസാഹിത്യ കൃതികളടക്കം 25 പുസ്തകങ്ങള്‍ രചിച്ചു. ആകാശവാണിയില്‍ അമ്പതോളം ചെറുകഥകളും പത്ത് നാടകങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. അബുദാബി പ്രതിഭ അവാര്‍ഡ്, സംസ്ഥാന അധ്യാപക കലാസാഹിത്യവേദി അവാര്‍ഡ്, ഭീമ ബാലസാഹിത്യ പുരസ്‌കാരം, ആശ്രയ ബാലസാഹിത്യ അവാര്‍ഡ്, ഗ്രീന്‍ ബുക്സ് പ്രഥമ സി ജി ശാന്തകുമാര്‍ അവാര്‍ഡ്, മഹാകവി വി സി ബാലകൃഷ്ണ പണിക്കര്‍ അവാര്‍ഡ് തുടങ്ങിയവ നേടി.