പരമ്പരാഗത വായനകള്‍ക്കപ്പുറം ഖുര്‍ആന്‍ ആഴത്തില്‍ പഠിക്കണം, പകര്‍ത്തണം

വെബ് ഡെസ്ക്

വെളിച്ചം സുഊദി ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠന പദ്ധതി എട്ടാം ഘട്ട ഉദ്ഘാടനവും സമ്മാനദാനവും നടത്തി

ജിദ്ദ: സുഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന 'വെളിച്ചം സുഊദി ഓണ്‍ലൈന്‍' ഖുര്‍ആന്‍ പഠന പദ്ധതിയുടെ എട്ടാംഘട്ട ദേശീയതല ഉദ്ഘാടനവും ഏഴാം ഘട്ടത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ജിദ്ദ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഡോ. ഐ പി അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. പരമ്പരാഗത വായനകള്‍ക്കപ്പുറം ബുദ്ധിയും ചിന്താശേഷിയും കേള്‍വിയും കാഴ്ചയും പൂര്‍ണമായി ഉപയോഗപ്പെടുത്തി ഖുര്‍ആനിനെ ആഴത്തില്‍ പഠിക്കാനും ജീവിതത്തിലേക്ക് പകര്‍ത്താനും വിശ്വാസികള്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹംസ നിലമ്പൂര്‍ അധ്യക്ഷത വഹിച്ചു.

ഏഴാംഘട്ട പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ ഫെമിദ അസ്‌കര്‍, ഷബാന സഹദ്, ഹസീന അറക്കല്‍, കാമ്പയിന്‍ ജേതാവായ റാഹില ശറഫുദ്ദീന്‍, റമദാന്‍ ക്വിസില്‍ നാലാം റാങ്ക് കരസ്ഥമാക്കിയ റുബീന അനസ്, അബ്ദുല്‍റഷാദ് കരുമാര, ഫാബീല നവാസ്, ഉല്‍ഫത്ത്, അസീന മുഹമ്മദ് ബഷീര്‍, 'ദി ലൈറ്റ് ജൂനിയര്‍ 2026' മത്സരത്തില്‍ രണ്ടാംറാങ്ക് നേടിയ മിന്ന, മൂന്നാം റാങ്ക് നേടിയ ഷെസ ഫാദിയ, ഒ കെ റിഷാന്‍, റയ്‌ന ഫാത്തിമ എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി.

കെ എന്‍ എം മര്‍കസുദ്ദഅ്‌വ സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പൂലാക്കല്‍, ജരീര്‍ വേങ്ങര, മന്‍സൂര്‍ പൊന്നാനി പ്രസംഗിച്ചു.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്