സാമൂഹിക തിന്‍മകള്‍ക്കെതിരെ മഹല്ലുകള്‍ ജാഗ്രവത്താവണം

വെബ് ഡെസ്ക്

  • ബോധവത്കരണത്തോടൊപ്പം ക്രിയാത്മകമായ പ്രതിരോധവും സാധ്യമാക്കണമെന്ന് ദ്വി ദിന മഹല്ല് ലീഡേഴ്‌സ് ശില്പശാല അഭിപ്രായപ്പെട്ടു.

കോഴിക്കോട്: സമൂഹത്തില്‍ പിടിമുറുക്കുന്ന സാമൂഹിക തിന്‍മകളെ വേരോടെ പിഴുതെറിയാന്‍ മഹല്ല് നേതൃത്വങ്ങള്‍ സദാ ജാഗ്രവത്താവണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജനറല്‍ സെക്രട്ടറി എം അഹ്മദ്കുട്ടി മദനി പറഞ്ഞു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ മസ്ജിദ് കൗണ്‍സില്‍ സംഘടിപ്പിച്ച ദ്വിദിന മഹല്ല് ലീഡേഴ്‌സ് ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു.

സാമൂഹിക തിന്‍മകള്‍ക്കെതിരായ ബോധവത്കരണത്തോടൊപ്പം തന്നെ ക്രിയാത്മകമായ പ്രതിരോധവും സാധ്യമാക്കണം. ലഹരിക്കടിപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും ലഹരി മാഫിയകളെ നിയമത്തിന്റ മുന്നില്‍ കൊണ്ടുവരാനും മഹല്ല് നേതൃത്വങ്ങള്‍ മുന്‍കയ്യെടുക്കണം.

വിവാഹ രംഗത്ത് വര്‍ധിച്ചുവരുന്ന ആഭാസങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും ധൂര്‍ത്തിനുമെതിരെ മഹല്ല് തലത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അഹമ്മദ് കുട്ടി മദനി പറഞ്ഞു. മസ്ജിദ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ എം കുഞ്ഞമ്മദ് മദനി അധ്യക്ഷത വഹിച്ചു.

കെ.പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, ഡോ. മുസ്തഫ കൊച്ചിന്‍, ആര്‍ എം ശഫീഖ്, അബ്ദുല്‍ എസ് പി, ഡോ. അനസ് കടലുണ്ടി, ഡോ. അന്‍വര്‍ സാദത്ത്, ശംസുദ്ദീന്‍ പാലക്കോട്, അക്ബര്‍ സാദിഖ്, അബ്ദുസ്സലാം പുത്തൂര്‍, കെ പി അബ്ദുറഹ്മാന്‍ പ്രസംഗിച്ചു.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്