- വികസനവും സാമൂഹ്യനീതിയും അവസര സമത്വവും ചര്‍ച്ച ചെയ്യേണ്ട രാഷ്ട്രീയവേദികള്‍ വിദ്വേഷത്തിന്റെ വാഗ്വാദക്കളമാക്കി മാറ്റുന്നത് കേരളത്തോട് ചെയ്യുന്ന പാതകമാണെന്നും യൂണിറ്റി വളണ്ടിയര്‍ സംഗമം അഭിപ്രായപ്പെട്ടു.
തിരൂര്‍: താല്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കേരളത്തിന്റെ സാമുദായികാന്തരീക്ഷം കലുഷമാക്കുന്നവര്‍ക്കെതിരെ യുവാക്കള്‍ രംഗത്തിറങ്ങണമെന്ന് യൂണിറ്റി സോഷ്യല്‍ സര്‍വീസ് മൂവ്‌മെന്റ് വളണ്ടിയര്‍മാരുടെ സംസ്ഥാന സംഗമം ആവശ്യപ്പെട്ടു. സാംസ്‌കാരിക സമന്വയത്തിന്റെ പൈതൃകമുള്ള കേരളത്തിലെ സമുദായ സൗഹാര്‍ദത്തിനും സഹവര്‍ത്തിത്വത്തിനും വിള്ളല്‍ വീഴ്ത്താനിറങ്ങിത്തിരിച്ചവരെ ഒറ്റക്കെട്ടായി ചെറുത്തു തോപ്പിക്കണം.
