- യുദ്ധ വെറിയന്മാരായ ഇസ്രായേലുമായുളള ചങ്ങാത്തം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ഐഎസ്എം സംഗമം
 
കോഴിക്കോട്: ഫലസ്തീന്‍ ജനതയെ കൊന്നൊടുക്കുന്ന ഇസ്രയേല്‍ ഭീകരത കൊണ്ട് വര്‍ഷങ്ങളായി ഉറക്കമില്ലാതായ ഫലസ്തീന്‍ രാവുകള്‍ക്ക് ഐക്യദാര്‍ഢ്യം പങ്കുവെച്ച് രാത്രിയെ പകലാക്കി ഐ.എസ്.എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഗസ്സ പ്രതിരോധ രാവ് ശ്രദ്ധേയമായി. കോഴിക്കോട് കടപ്പുറത്ത് നടന്ന ഐ.എസ്.എം ഗസ്സ പ്രതിരോധ രാവ് പ്രതിഷേധത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനാവലി പങ്കെടുത്തു.
എക്കാലത്തും മനുഷ്യാവകാശങ്ങള്‍ക്കും ലോക സമാധാനത്തിനും വേണ്ടി ശബ്ദിക്കുകയും ഫലസ്തീനികളോട് ഐക്യപ്പെടുകയും ചെയ്ത രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ കളങ്കപ്പെടുത്തി ഇസ്രായേല്യമായി ചങ്ങാത്തം കൂടുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംഗമം ആവശ്യപ്പെട്ടു. യുദ്ധവെറിയന്‍മാരായ ഗസ്സയിലെ കൂട്ടക്കുരുതിക്ക് നേതൃത്വം നല്കുന്ന ഇസ്‌റായേലുമായുള്ള എല്ലാവിധ നയതന്ത്ര ബന്ധങ്ങളും സഹകരണ കരാറുകളും അവസാനിപ്പിക്കണം.
യുദ്ധക്കുറ്റവാളി നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുക, ഫലസ്തീനിലെ പിഞ്ചു കുഞ്ഞുങ്ങളെയടക്കം ക്രൂരമായി കൊന്നൊടുക്കുന്ന ഇസ്രായേലിന്റെ രാഷ്ട്ര പദവി എടുത്തു കളയുക, ഫലസ്തീന്‍ ജനതയെ കൊന്നൊടുക്കാന്‍ ആയുധവും പിന്തുണയും നല്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനെ യുദ്ധക്കുറ്റവാളിയായി പരിഗണിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കോഴിക്കോട് കടപ്പുറത്തെ രാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ച് അന്തരീക്ഷത്തില്‍ പ്രകമ്പനം കൊണ്ടു.
 യൂറോപ്യന്‍ രാജ്യങ്ങളുടെ യുദ്ധക്കൊതിയും സാമ്രാജ്യത്വ അധിനിവേശവും ആയുധക്കച്ചവടവും ലോകത്ത് സമാധാന ജീവിതത്തിന് ഭീഷണിയാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. സ്വതന്ത്ര പരമാധികാര രാജ്യങ്ങളെ അന്യായമായി ആക്രമിക്കുന്ന രാഷ്ട്രങ്ങളെ ഉപരോധിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ ഇച്ഛാശക്തി കാണിക്കണം.
യു എന്‍ രക്ഷാസമിതിയില്‍ സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്കനുവദിച്ച വീറ്റോ പവര്‍ എടുത്തുകളയാന്‍ യു എന്‍ ചാര്‍ട്ടറില്‍ ഭേദഗതി വരുത്തണം. എങ്കില്‍ മാത്രമേ ഫലസ്തീനിലടക്കം ലോക സമാധാനം സാധ്യമാവൂ എന്നും സംഗമം അഭിപ്രായപ്പെട്ടു. അഹമ്മദ് ദേവര്‍ കോവില്‍ എം.എല്‍.എ സംഗമം ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു.
 കവി പി.കെ പാറക്കടവ്, ടി.ടി ഇസ്മായില്‍, കെ.ടി കുഞ്ഞിക്കണ്ണന്‍, അഡ്വ. നൂര്‍ബിന റഷീദ്, എന്‍.പി ചെക്കുട്ടി, കമാല്‍ വരദൂര്‍, മിസ്അബ് കീഴരിയൂര്‍, കെ.എം അഭിജിത്, അഡ്വ. പി മുഹമ്മദ് ഹനീഫ, കെ.എന്‍ സുലൈമാന്‍ മദനി, ഡോ. ജാബിര്‍ അമാനി, ബി.പി.എ ഗഫൂര്‍, മുഖ്താര്‍ ഉദിരംപൊയില്‍, സി.ടി ആയിശ, ഹാസില്‍ മുട്ടില്‍, ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, റിഹാസ് പുലാമന്തോള്‍, ജസീന്‍ നജീബ്, ജിദ മനാല്‍ പ്രസംഗിച്ചു.
ഇസ്രായേല്‍ കമ്പനികളുടെയും അവരെ സഹായിക്കുന്ന കമ്പനികളുടെയും ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് സംഗമം പ്രതിജ്ഞ ചെയ്തു. ഗസ്സക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസ്ഥാനത്ത് ആയിരം തെരുവ് സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഗസ്സ രാവില്‍ പ്രഖ്യാപിക്കപ്പെട്ടു.
