വോട്ടര്‍പട്ടിക മരവിപ്പിക്കല്‍ വംശഹത്യാ പദ്ധതിയുടെ മണിമുഴക്കം

വെബ് ഡെസ്ക്

പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുന്ന തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടി ഭരണഘടനാ വിരുദ്ധമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന എക്‌സിക്യൂട്ടീവ് മീറ്റ്

കോഴിക്കോട്: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ പേരില്‍ നിലവിലുള്ള വോട്ടര്‍ പട്ടിക മരവിപ്പിക്കുന്നത് സംഘപരിവാറിന്റെ വംശഹത്യാ രാഷ്ട്രീയം നടപ്പിലാക്കുന്നതിന്റെ മണിമുഴക്കമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന എക്‌സിക്യൂട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു. കോടിക്കണക്കിന് പൗരന്മാരുടെ പൗരാവകാശം റദ്ദ് ചെയ്ത് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ ഭരണഘടനാ വിരുദ്ധമായ നടപടി അംഗീകരിക്കാവതല്ല.

പൗരത്വം തെളിയിക്കാനുള്ള ബാധ്യത പൗരന്മാരില്‍ കെട്ടിയേല്‍പിച്ച് കോടിക്കണക്കിന് മനുഷ്യരെ വഴിയാധാരമാക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ ഗൂഢ പദ്ധതിയാണ് തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണം. തെരഞ്ഞെടുപ്പ് കമ്മീഷന് പൗരത്വ നിര്‍ണയത്തിന് അധികാരമില്ലെന്നിരിക്കെ ഇക്കാര്യത്തില്‍ ജുഡീഷ്യറിയുടെ നിലപാട് നിരാശാജനകമാണെന്നും മീറ്റ് അഭിപ്രായപ്പെട്ടു.

സംസ്ഥാന അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഇ കെ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എം അഹമ്മദ്കുട്ടി മദനി ആമുഖ ഭാഷണവും കെ ജെ യു ജന. സെകട്ടറി എ കെ അബ്ദുല്‍ ഹമീദ് മദനി മുഖ്യ പ്രഭാഷണവും നടത്തി.

കെ എന്‍ എം മര്‍കസുദ്ദഅ്‌വ മസ്ജിദ്-മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച മഹല്ല് ശാക്തീകരണ ശില്പശാല സംസ്ഥാന ജന.സെക്രട്ടറി എം അഹമ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്യുന്നു.

ദേശീയ അവാര്‍ഡ് ജേതാവ് എബിലിറ്റി ചെയര്‍മാന്‍ ഡോ. കെ അഹമ്മദ് കുട്ടി, ഗാന രചയിതാവ് സുഹൈല്‍ അരീക്കോട് എന്നിവരെ ആദരിച്ചു. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ ജലീല്‍, മമ്മു കോട്ടക്കല്‍, കെ പി അബുറഹ്മാന്‍ സുല്ലമി, ഫൈസല്‍ നന്മണ്ട, പി പി ഖാലിദ്, ഡോ. അനസ് കടലുണ്ടി, കെ എം കുഞ്ഞമ്മദ് മദനി, ഡോ. ഐ പി അബ്ദുസ്സലാം, എ ടി ഹസ്സന്‍ മദനി, എം കെ മൂസ, അബുസ്സലാം പുത്തൂര്‍, ബി പി എ ഗഫൂര്‍, ശംസുദീന്‍ പാലക്കോട്, അബ്ദുല്‍ ജബ്ബാര്‍ കുന്ദംകുളം, പി സുഹൈല്‍ സാബിര്‍, കെ എ സുബൈര്‍ ആലപ്പുഴ, പി ടി അബ്ദുല്‍മജീദ് സുല്ലമി, സലീം കരുനാഗപ്പള്ളി, എം കെ ശാക്കിര്‍, ഡോ. ഫുഖാറലി പ്രസംഗിച്ചു.

വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ഡോ. യു പി യഹ്‌യാഖാന്‍, അബ്ദുറഊഫ് മദനി, സി സി ശക്കീര്‍ ഫാറൂഖി, ശുക്കൂര്‍ കോണിക്കല്‍, കാസിം കൊയിലാണ്ടി, ഡോ. മുസ്തഫ കൊച്ചിന്‍, മൂസക്കുട്ടി മദനി, കെ അബ്ദുല്‍ അസീസ്, അബ്ദുറശീദ് ചതുരാല, ഇര്‍ശാദ് സ്വലാഹി, കുഞ്ഞുമോന്‍ കരുനാഗപ്പള്ളി ചര്‍ച്ചയില്‍ പങ്കെടുത്തു.

മഹല്ല് ശാക്തീകരണ ശില്പശാല

മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വൈജ്ഞാനികവുമായ സമഗ്രപരിവര്‍ത്തനത്തിന് നേതൃത്വം നല്കാന്‍ മഹല്ലുകളെ ശാക്തീകരിക്കാന്‍ സമുദായ നേതൃത്വങ്ങള്‍ പദ്ധതി ആവിഷ്‌കരിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ മസ്ജിദ് മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച മഹല്ല് ശാക്തീകരണ ശില്പശാല അഭിപ്രായപ്പെട്ടു. സംസ്ഥാന ജന. സെക്രട്ടറി എം അഹമ്മദ്കുട്ടി മദനി ശില്പശാല ഉദ്ഘാടനം ചെയ്തു.

അബ്ദുസ്സലാം മദനി പുത്തൂര്‍ അധ്യക്ഷത വഹിച്ചു. കെ എം കുഞ്ഞമ്മദ് മദനി, കെ പി സകരിയ്യ, ആര്‍ എം ശഫീഖ്, അന്‍വര്‍ മുട്ടാഞ്ചേരി, ഡോ. മുസ്തഫ കൊച്ചിന്‍, ഡോ. ജുനൈസ് മുണ്ടേരി, ഫിറോസ് കൊച്ചിന്‍, ഡോ. നിജാദ്, ബി പി എ ഗഫൂര്‍, ഡോ. അനസ് കടലുണ്ടി പ്രസംഗിച്ചു.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്