- ആറുമാസ കാമ്പയിന്റെ ഉദ്ഘാടനം ടി വി ഇബ്‌റാഹീം എം എല്‍ എ നിര്‍വഹിച്ചു
ദുബായ്: 'കുടുംബം: കാലം, കരുതല്‍' പ്രമേയത്തില്‍ യു എ ഇ ഇസ്‌ലാഹി സെന്റര്‍ ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ആറുമാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന് പ്രൗഢോജ്വല തുടക്കം. കാമ്പയിന്റെ ഉദ്ഘാടനം ടി വി ഇബ്‌റാഹീം എം എല്‍ എ നിര്‍വഹിച്ചു.
കാമ്പസുകളെ നാസ്തികതയുടെയും ലിബറലിസത്തിന്റെയും തടവറയിലാക്കാന്‍ നടക്കുന്ന ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ക്കെതിരെ സമൂഹത്തിന്റെ കരുതലുണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ലഹരിയുടെയും അധാര്‍മികതയുടെയും കുത്തൊഴുക്കുകള്‍ക്കെതിരെ പുതിയ കാലത്ത് കുടുംബങ്ങളെ കരുതലോടെ ചേര്‍ത്തുപിടിക്കാനുള്ള ഇസ്‌ലാഹി സെന്ററിന്റെ ശ്രമങ്ങളെ അദ്ദേഹം ശ്ലാഘിച്ചു.
ഇസ്‌ലാഹി സെന്ററിന്റ 'യു ഐ സി മസ്‌കന്‍' ഭവന പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ പ്രഖ്യാപനവും ടി വി ഇബ്‌റാഹിം നിര്‍വ്വഹിച്ചു. സമൂഹത്തിലെ ഏറ്റവും അര്‍ഹരായവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന യു ഐ സിയുടെ പദ്ധതിയാണ് മസ്‌കന്‍.
അസൈനാര്‍ അന്‍സാരി, സല്‍മാനുല്‍ ഫാരിസ്, മുജീബ് റഹ്മാന്‍ പാലത്തിങ്ങല്‍, മുജീബ് റഹ്മാന്‍ പാലക്കല്‍, നൗഫല്‍ മരുത, പി എ സമദ്, തന്‍സീല്‍ ശരീഫ്, അഷ്‌റഫ് കീഴ്പറമ്പ്, സുഹ്‌റ പറമ്പാട്ട് പ്രസംഗിച്ചു. കാമ്പയിന്‍ ഉദ്ഘാടന സംഗമത്തില്‍ യു എ ഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്ന് നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു.