ഡോഗ് വിസിലുകളെ പ്രതിരോധിക്കാന്‍ ജനാധിപത്യ സമൂഹം തയ്യാറാകണം: ഐ എസ് എം

വെബ് ഡെസ്ക്

  • വര്‍ഗീയ ധ്രുവീകരണത്തിനു കാരണമാകുന്ന നീക്കങ്ങളില്‍ നിന്ന് രാഷ്ട്രീയപാര്‍ട്ടികളും സാമുദായിക സംഘടനകളും വിട്ടുനില്‍ക്കണം.

കോഴിക്കോട്: മുസ്ലിം സംഘടനകളെ പൈശാചിക വത്കരിച്ച് ഭൂരിപക്ഷ സമൂഹത്തിനിടയില്‍ ഭീതി സൃഷ്ടിക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ തന്ത്രങ്ങള്‍ തിരിച്ചറിയണമെന്ന് ഐഎസ്എം സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. സാമുദായിക സംഘടനകളോടുള്ള വിയോജിപ്പിന്റെ മറവില്‍ ഭൂരിപക്ഷ ഏകീകരണത്തിനുള്ള ഡോഗ് വിസിലുകളെ പ്രതിരോധിക്കാന്‍ ജനാധിപത്യ സമൂഹം തയ്യാറാകണം.

വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാകുന്ന നീക്കങ്ങളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളും സമുദായിക സംഘടനകളും അകലം പാലിക്കണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു. ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ഡോ. അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു.

കുടുംബം സ്വര്‍ഗ കവാടം എന്ന പ്രമേയത്തില്‍ നടക്കുന്ന കാമ്പയിന്റെ ഭാഗമായി ഇനി നാം വീട്ടുകള്‍ക്ക് തീ കൊളുത്തണോ എന്ന തലക്കെട്ടില്‍ ഡിസംബര്‍ 21ന് തൃശൂരിലും ജനുവരി 3ന് തിരുവനന്തപുരത്തും യൂത്ത് കണക്ട് പ്രോഗ്രാം സംഘടിപ്പിക്കും.

ജനുവരി 26ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ യുവജാഗ്രത സംഘടിപ്പിക്കും. ഫെബ്രുവരി ഒന്നിന് വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ ഇരുപത്തിയൊന്നാമത് സംസ്ഥാന സംഗമം കണ്ണൂരില്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

ജന. സെക്രട്ടറി ഹാസില്‍ മുട്ടില്‍, ഡോ മുബശിര്‍ പാലത്ത്, ഡോ.സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, റിഹാസ് പുലാമന്തോള്‍, ഡോ.റജുല്‍ ഷാനിസ്, ഡോ.യൂനുസ് ചെങ്ങര, നസീം മടവൂര്‍, ഹാരിസ് ടി.കെ.എന്‍, അബ്ദുസ്സലാം ഒളവണ്ണ, ഷാനവാസ് ചാലിയം, ഫാദില്‍ റഹ്മാന്‍, ഡോ.സ്വലാഹുദ്ദീന്‍, മശ്ഹൂദ് മേപ്പാടി,റാഫി പേരാമ്പ്ര,നസീര്‍ നിസാര്‍ തിരുവനന്തപുരം, അലി അക്ബര്‍ മദനി ആലപ്പുഴ, മുഹ്‌സിന്‍ തൃശ്ശൂര്‍, ഹബീബ് നിരോല്‍പ്പാലം, നവാസ് അന്‍വാരി, റഫീഖ് മേപ്പയൂര്‍, ഫിറോസ് ഐക്കരപ്പടി, ഇസ്മാഈല്‍ ചാമ്പാട് എന്നിവര്‍ സംസാരിച്ചു.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്