- ഐ ഐ സി നവോത്ഥാന സമ്മേളനം കുവൈത്ത് സിറ്റിയില്‍ സംഘടിപ്പിച്ചു
 
കുവൈത്ത് സിറ്റി: കേരള ഇസ്‌ലാമിക നവോത്ഥാനത്തിന് വിലമതിക്കാനാവാത്ത സംഭാവന നല്‍കിയ വക്കം അബ്ദുല്‍ഖാദര്‍ മൗലവി പരിഷ്‌കര്‍ത്താക്കളുടെ പരിഷ്‌കര്‍ത്താവാണെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച നവോത്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. മിഡില്‍ഈസ്റ്റില്‍ 'വക്കം മൗലവി സമ്പൂര്‍ണ കൃതി'കളുടെ പ്രകാശനത്തോടനുബന്ധിച്ചാണ് നവോത്ഥാന സമ്മേളനം സംഘടിപ്പിച്ചത്.
ജംഇയ്യത്തുല്‍ സല്‍സബീല്‍ ഖൈരിയ്യ ജന. സെക്രട്ടറി ശൈഖ് അഹമ്മദ് മുഹമ്മദ് സഈദ് അല്‍ ഫാരിസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. വക്കം മൗലവി സമ്പൂര്‍ണ കൃതികളുടെ മിഡില്‍ ഈസ്റ്റ് തല പുസ്തക പ്രകാശനം മെട്രോ ഹോസ്പിറ്റല്‍ എം ഡി ഹംസ പയ്യന്നൂരിന് പുസ്തകം നല്‍കി ശൈഖ് അഹമ്മദ് മുഹമ്മദ് സഈദ് അല്‍ ഫാരിസ് നിര്‍വ്വഹിച്ചു.
അഷ്‌റഫ് മേപ്പയൂര്‍ ഗ്രന്ഥം പരിചയപ്പെടുത്തി. ഐ എസ് എം സംസ്ഥാന വൈ.പ്രസിഡന്റ് റിഹാസ് പുലാമന്തോള്‍, ഔഖാഫ് പ്രതിനിധി മുഹമ്മദ് അലി, കെ എം സി സി ജന. സെക്രട്ടറി മുസ്തഫ കാരി, ലുലു പ്രതിനിധി ഷഫാസ് അഹമ്മദ്, ഷബീല്‍ മുണ്ടോളി, മുബാറക് കാപ്രത്ത്, അബ്ദുറഹ്മാന്‍ അന്‍സാരി, ഐ ഐ സി ജനറല്‍ സെക്രട്ടറി മനാഫ് മാത്തോട്ടം, അബ്ദുല്‍ അസീസ് സലഫി, അബ്ദുന്നാസര്‍ മുട്ടില്‍, നബീല്‍ ഫറോഖ് എന്നിവര്‍ സംസാരിച്ചു.
