ഐ ഡി, പ്രവാസി പെന്‍ഷന്‍ സ്‌കീം രജിസ്‌ട്രേഷന്‍, ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷന്‍ തുടങ്ങി വിവിധ സേവനങ്ങള്‍ ലഭിക്കും.
കുവൈത്ത്: വിവിധ ആവശ്യങ്ങളില്‍ പ്രവാസികളെ സഹായിക്കുന്നതിനായി ഇസ്‌ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ കെയര്‍ ഹെല്‍പ്‌ഡെസ്‌ക് ആരംഭിക്കുന്നു. നോര്‍ക്ക ഐ ഡി, പ്രവാസി പെന്‍ഷന്‍ സ്‌കീം രജിസ്‌ട്രേഷന്‍, ജോലി കണ്ടെത്താന്‍ സഹായിക്കല്‍, ആരോഗ്യ പ്രശ്‌നങ്ങളില്‍ സഹായിക്കല്‍, എംബസിയുമായി ബന്ധപ്പെട്ട സഹായങ്ങള്‍, ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷന്‍, ഉംറ-ഹജ്ജ് സേവനങ്ങള്‍, കുട്ടികളുടെ മദ്‌റസ പഠനം, മുതിര്‍ന്നവര്‍ക്ക് ഖുര്‍ആന്‍ പഠന ക്ലാസുകള്‍ തുടങ്ങി വിവിധ സേവനങ്ങള്‍ ലഭ്യമാക്കും.
കുവൈത്ത് മതകാര്യ വകുപ്പിന് കീഴില്‍ മലയാളത്തില്‍ ഖുതുബ നടക്കുന്ന ഐ ഐ സി മസ്ജിദുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഹെല്‍പ് ഡെസ്‌കുകളുടെ ഉദ്ഘാടനം സാല്‍മിയ അല്‍വുഐബ് മസ്ജിദില്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് യൂനുസ് സലീം നിര്‍വഹിച്ചു.
ജന. സെക്രട്ടറി മനാഫ് മാത്തോട്ടം, ട്രഷറര്‍ അനസ് മുഹമ്മദ്, അയ്യൂബ് ഖാന്‍, ടി എം അബ്ദുറഷീദ്, ഷെര്‍ഷാദ്, ആമിര്‍ യു പി, നബീല്‍ ഫറോഖ്, കെ എം സി സി ട്രഷറര്‍ ഹാരിസ്, സാല്‍മിയ യൂണിറ്റ് പ്രസിഡന്റ് അല്‍ അമീന്‍ സുല്ലമി, നവാസ്, ശുഐബ് നന്തി, അഷ്‌റഫ് മേപ്പയ്യൂര്‍ പങ്കെടുത്തു.
