സംസ്ഥാനത്ത് ഒരു ലക്ഷം വീടുകളില്‍ ലഹരി വിരുദ്ധ സദസ്സുകള്‍ സംഘടിപ്പിക്കും

വെബ് ഡെസ്ക്

സ്റ്റാന്റ് വിത് ഓപറേഷന്‍ തൂഫാന്‍; കെ എന്‍ എം മര്‍കസുദ്ദഅ്‌വ ഫാമിലി പ്രൊട്ടസ്റ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കേരളത്തെ ലഹരിമാഫിയയില്‍ നിന്നും മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേരള പൊലീസിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഓപറേഷന്‍ തൂഫാന്‍ ലഹരി വിരുദ്ധ പോരാട്ടത്തിന് പിന്തുണയേകുന്ന കെ എന്‍ എം മര്‍കസുദ്ദഅ്‌വ കര്‍മപദ്ധതിക്ക് തുടക്കമായി.

'സ്റ്റാന്റ് വിത് ഓപറേഷന്‍ ഫാമിലി പ്രൊട്ടസ്റ്റി'ന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രചാരണ പോസ്റ്റര്‍ പ്രകാശനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി എം അഹമ്മദ്കുട്ടി മദനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സാമൂഹ്യനീതി വകുപ്പ് മന്ത്രി വി ഇ അബ്ദുല്‍ഗഫൂര്‍, ബെന്നി ബഹനാന്‍ എം പി, അഡ്വ. ഹാരിസ് ബീരാന്‍ എം പി, കെ അന്‍വര്‍ സാദത്ത് എം എല്‍ എ, സി എം മൗലവി, എം കെ ശാക്കിര്‍, ഡോ. സലീം കരുനാഗപ്പള്ളി, ഇ ഐ സിറാജ് മദനി, സഹല്‍ മുട്ടില്‍, സജ്ജാദ് ഫാറൂഖി പങ്കെടുത്തു.

കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ഒരു ലക്ഷം വീടുകളില്‍ ഓപറേഷന്‍ തൂഫാന്‍ സന്ദേശമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ലഹരി വിരുദ്ധ ഗ്യഹാങ്കണ സദസ്സുകള്‍ സംഘടിപ്പിക്കും. തെരുവ് ജാഗ്രതാ സമിതികള്‍, ലഹരി വിരുദ്ധ പ്രദര്‍ശനം, കൗമാര കൂട്ടയോട്ടം, ജനകീയ ഒപ്പ് ശേഖരണം, ഓപറേഷന്‍ തൂഫാന്‍ ഹെല്‍പ് ബോക്‌സ് തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കും.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്