കുട്ടികളെ ചില കാര്യങ്ങളിലെങ്കിലും നിയന്ത്രിക്കേണ്ടതുണ്ട് എന്ന് തിരിച്ചറിയാന്‍ തുടങ്ങിയപ്പോഴേക്കും രക്ഷിതാക്കള്‍ക്ക് നിയന്ത്രണമില്ലാത്തവിധം ഒരു തലമുറ വളര്‍ന്നുപോയിരുന്നു. നമുക്ക് എവിടെയൊക്കെയോ പിഴച്ചിട്ടുണ്ട്.
കൗമാരക്കാരും യുവാക്കളും എല്ലാ കാലത്തും മുതിര്‍ന്നവരാല്‍ പഴി കേള്‍ക്കേണ്ടിവരുന്നവരാണ്. ഈ കുട്ടികള്‍ എന്താ ഇങ്ങനെ, വഴി തെറ്റുന്ന യുവതലമുറ തുടങ്ങിയ പ്രയോഗങ്ങള്‍ എക്കാലത്തും ഉള്ളതാണ്. കേവലമായ ചില കമന്റുകള്‍ക്കപ്പുറം വലിയ സാമൂഹിക പ്രശ്‌നങ്ങള്‍ ഉണ്ടായതോടെയാണ് ഈ ചര്‍ച്ച വീണ്ടും ഉയര്‍ന്നുവന്നത്.