ആയിരത്തൊന്നു രാവുകള്‍ കഥ പറയുമ്പോള്‍ ഞങ്ങള്‍ സ്വയം രക്ഷപ്പെടുകയായിരുന്നു

റീം സലീം

സ്‌ഫോടനത്തിന്റെ ശക്തിയില്‍ ഞങ്ങളുടെ വീടിന്റെ മുകള്‍ ഭാഗം തകര്‍ന്നു. ബോംബിഗില്‍ മുത്തശ്ശിയുടെ വിയോഗത്തിനു ശേഷം എന്റെ ഉപ്പ അപൂര്‍വമായി മാത്രമേ സംസാരിച്ചിരുന്നുള്ളൂ. ഞങ്ങളെ സംരക്ഷിക്കാന്‍ ഉമ്മ ദൈവത്തോട് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.

നുവരി ഒന്നിന് വൈകുന്നേരം 6 മണിക്ക് എന്റെ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇരിക്കുകയായിരുന്നു ഞാന്‍. കെട്ടിടത്തിന്റെ തകര്‍ന്ന ചുവരുകള്‍ ചിന്നിച്ചിതറിയ അസ്ഥി പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. പൊടിയുടെയും കരിഞ്ഞ മരത്തിന്റെയും ഗന്ധമായിരുന്നു ചുറ്റും.