ഹിന്ദിന്റെ പേര് ഇന്ന് അരോചകമാകുന്നത് ആധുനിക ലോകത്തെ 'ജനാധിപത്യ' മുഖംമൂടി അണിഞ്ഞ ഭരണകൂടങ്ങള്‍ക്കാണ്.
കലയും രാഷ്ട്രീയവും എക്കാലത്തും അധികാരത്തിന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്. എന്നാല്‍, സമീപകാലത്ത് ഒരു കൊച്ചു പെണ്‍കുട്ടിയുടെ പേരും അവളുടെ അന്ത്യനിമിഷങ്ങളെ ആവിഷ്‌കരിക്കുന്ന ഒരു ഡോക്യൂഡ്രാമയും ലോകമെമ്പാടുമുള്ള തീവ്രവലതുപക്ഷ ഭരണകൂടങ്ങളെ ഇത്രമേല്‍ ഭയപ്പെടുത്തുന്നു എന്നത് വിസ്മയകരമാണ്.
