വര്‍ഷങ്ങളായി സയണിസ്റ്റ് ഗൂഢാലോചനകള്‍ രൂപപ്പെടുത്തിയ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തിന് മാറ്റം സംഭവിക്കേണ്ടതുണ്ട്.
പശ്ചിമേഷ്യന്‍ രാഷ്ട്രീയം പതിറ്റാണ്ടുകളായി 'സുന്നി-ശിയാ' എന്ന വിഭാഗീയ വേര്‍തിരിവിലൂടെയാണ് ലോകം വിലയിരുത്തിയിരുന്നത്. എന്നാല്‍, മാറുന്ന ആഗോള രാഷ്ട്രീയ സാഹചര്യത്തില്‍ ഈ വിഭാഗീയതയ്ക്കു മുകളില്‍ പ്രാദേശിക താല്‍പര്യങ്ങള്‍ക്കും ഐക്യത്തിനും മുന്‍ഗണന നല്‍കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
