നെതന്യാഹു; അധികാരക്കൊതി ഇറാനില്‍ അവസാനിക്കില്ല


കഴിഞ്ഞ ജൂണിലേതുപോലുള്ള വെറുമൊരു മിസൈല്‍ ആക്രമണമല്ല, ഇറാന്‍ ഭരണകൂടത്തെ താഴെയിറക്കാനുള്ള സമ്പൂര്‍ണ യുദ്ധമാണ് നെതന്യാഹു ലക്ഷ്യമിടുന്നത്.

മൂന്നാം ഗള്‍ഫ് യുദ്ധത്തിന്റെ ആദ്യ പ്രഹരമുണ്ടാവുകയും ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഇയും മറ്റ് നിരവധി സൈനിക-രാഷ്ട്രീയ നേതാക്കളും കൊല്ലപ്പെടുകയും ചെയ്തപ്പോള്‍ ഇസ്രായേലികളും പ്രവാസികളായ ചില ഇറാനികളും അത് ആഘോഷമാക്കി.