സ്വതന്ത്ര നയതന്ത്ര കരുനീക്കങ്ങള്‍ നടത്താന്‍ അവസരമൊരുക്കുന്ന ബന്ധങ്ങളുടെ വലിയ ശൃംഖല കെട്ടിപ്പടുക്കുകയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍.
മക്ക കരാറില്‍ ഏര്‍പ്പെട്ട രാജ്യങ്ങളുടെ പൊതുവായ താല്‍പ്പര്യം തങ്ങളുടെ സുരക്ഷാ അന്തരീക്ഷത്തിന്മേല്‍ കൂടുതല്‍ നിയന്ത്രണവും നിര്‍ണായക സ്വാധീനവും കൈവരിക്കുക എന്നതിലാണ് അധിഷ്ഠിതമായിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഈ കരാര്‍ പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നത്. ആയുധങ്ങളേക്കാള്‍ മൂല്യമുള്ള മറ്റെന്തോ പാകിസ്താന്‍ ഇവിടെ നേടിയെടുത്തിരിക്കുന്നു.
